Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goa Nightclub Fire

നിശാക്ലബ് തീപിടിത്തം കെ​​​​​ട്ടി​​​​​ടം ഉ​​​​​പ്പുപാ​​​​​ട​​​​​ത്ത്, ലൈ​​​​​സ​​​​​ൻ​​​​​സില്ല

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഗോ​​​​​വ​​​​​യി​​​​​ൽ 25 പേ​​​​​ർ വെ​​​​​ന്തു​​​​​മ​​​​​രി​​​​​ച്ച നി​​​​​ശാ ​​​​​ക്ല​​​​​ബ് ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷി​​​​​ച്ച മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ്ത​​​​​ല സ​​​​​മി​​​​​തി​​​​​യു​​​​​ടെ അ​​​​​ന്വേ​​​​​ഷ​​​​​ണ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പു​​​​​റ​​​​​ത്ത്.

ഒ​​​​​രു ഉ​​​​​പ്പുപാ​​​​​ട​​​​​ത്തി​​​​​ന്‍റെ ന​​​​ടുക്ക് യാ​​​​​തൊ​​​​​രു ലൈ​​​​​സ​​​​​ൻ​​​​​സും ഇ​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് നൈ​​​​​റ്റ്ക്ല​​​​​ബ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച​​​​​ത്. അ​​​​​ന​​​​​ധി​​​​​കൃ​​​​​ത നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ഒ​​​​​രു​​​​​ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​യും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ല്ലെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു. നി​​​​​ശാ​​​​​ക്ല​​​​​ബ്ബി​​​​​ൽ പ​​​​​ട​​​​​ക്കം​​​​​ പൊ​​​​​ട്ടി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത് യാ​​​​​തൊ​​​​​രു​​​​​ ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള സു​​​​​ര​​​​​ക്ഷാ ​​​​​മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലും ഇ​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണെ​​​​​ന്നും ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.


നോ​​​​​ർ​​​​​ത്ത് ഗോ​​​​​വ​​​​​യി​​​​​ലെ അ​​​​​ർ​​​​​പോ​​​​​റ​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന റോ​​​​​മി​​​​​യോ ലൈ​​​​​ൻ നി​​​​​ശാ​​​​​ക്ല​​​​​ബ്ബി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം ആ​​​​​റി​​​​​നു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ടിത്ത​​​​​ത്തി​​​​​ൽ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ളും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 25 പേ​​​​​രാ​​​​​ണു വെ​​​​​ന്തു​​​​​മ​​​​​രി​​​​​ച്ച​​​​​ത്.


അ​​​​തി​​​​നി​​​​ടെ, ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ ബോ​​​​ർ​​​​ഡ് ഉൾപ്പെടെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ എ​​​​താ​​​​നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നുംമു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​മോ​​​​ദ് സാ​​​​വ​​​​ന്ത് അ​​​​റി​​​​യി​​​​ച്ചു.

National

ഗോവ നിശാക്ലബ് തീപിടിത്തം: ഉടമകൾ തായ്‌ലന്‍ഡിലേക്ക് കടന്നു

പനാജി: ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം നടന്ന നിശാക്ലബ്ബിന്‍റെ ഉടമകള്‍ തായ്‌ലാന്‍ഡിലേക്ക് കടന്നതായി പോലീസ്. സൗരഭ് ലുത്ര, സഹോദരന്‍ ഗൗരവ് എന്നിവരാണ് ഞായറാഴ്ച അപകടം നടന്നയുടന്‍തന്നെ തായ്‌ലാന്‍ഡിലേക്ക് മുങ്ങിയത്.

ഇവരുടെ ഉടമസ്ഥതയിലുള്ള അര്‍പോറയിലെ "ബിര്‍ച്ച് ബൈ റോമിയോ ലേന്‍' എന്ന നിശാക്ലബ്ബില്‍ ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഇന്‍ഡിഗോ വിമാനത്തില്‍ ഇരുവരും തായ്‌ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പോയതായാണ് പോലീസ് നല്‍കുന്ന വിവരം. തിങ്കളാഴ്ച ഇരുവരേയും തേടി പോലീസ് ഡല്‍ഹിയിലെ വസതിയിലെത്തിയെങ്കിലും അവിടെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ്യംവിട്ടതായി മനസിലായത്.

ഞായറാഴ്ച അര്‍ധരാത്രി പന്ത്രണ്ട് കഴിഞ്ഞാണ് അപകടമുണ്ടായത്. ഇതുസംബന്ധിച്ച വിവരം ലഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ ഇരുവരും മുങ്ങിയിരുന്നെന്നാണ് പോലീസ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

Latest News

Up